ടൊയോട്ട ഗ്ലാൻസയുടെ വില കൂടി

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിന്റെ വില 12,000 രൂപ വരെ വർധിപ്പിച്ചു. വില വർധന മുഴുവൻ ശ്രേണിയിലും പ്രാബല്യത്തിൽ വരും. ടൊയോട്ട ഗ്ലാൻസ പെട്രോൾ വേരിയന്റിന് 7,000 രൂപ വർദ്ധിപ്പിച്ചു. അതേസമയം ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകൾക്ക് 2,000 രൂപയായി. കൂടാതെ, കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 12,000 രൂപ കൂടി. അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വില 50,000 രൂപ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ട ഗ്ലാൻസയുടെ വില വർദ്ധന .

ഈ വിലവർദ്ധനവിന് ശേഷം ഗ്ലാൻസയുടെ പ്രാരംഭ എക്സ്-ഷോറൂം വില 6.66 ലക്ഷം രൂപയാണ്. ഈ രണ്ട് ജാപ്പനീസ് ഓട്ടോ ഭീമന്മാർ തമ്മിലുള്ള മോഡൽ പങ്കിടലും ഉൾപ്പെടുന്ന ടൊയോട്ട-സുസുക്കി ആഗോള പങ്കാളിത്തത്തിന്റെ ഭാഗമായി മാരുതി സുസുക്കി ബലേനോയുടെ റീബാഡ്‍ജ് ചെയ്‍ത പതിപ്പായി 2022 മാർച്ചിൽ ഹാച്ച്ബാക്ക് 6.39 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്തു . ഈ മോഡൽ ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ഹാച്ച്ബാക്ക് സെഗ്‌മെന്റിലേക്കുള്ള പുന:പ്രവേശത്തെ അടയാളപ്പെടുത്തി.

Top