ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ ആറിന് വിപണിയില്‍ എത്തും

ലേനോയുടെ റീ ബാഡ്ജ്ഡ് മോഡലായ ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ ആറിന് പുറത്തിറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സുക്കി – ടൊയോട്ട കമ്പനികളുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണ് ടൊയോട്ട ഗ്ലാന്‍സ.

പുതിയ ഗ്ലാന്‍സ ഡിസൈനിങ്ങിലും സൗകര്യത്തിലും ബലേനൊയ്ക്ക് തുല്യമായ വാഹനമാണ്. ബലേനൊയില്‍ നല്‍കിയിരുന്ന വലിയ ഗ്രില്ല് ഗ്ലാന്‍സയിലില്ല. ബ്ലാക്ക് ഗ്രില്ലിന് പകരം ക്രോമിയം ഫിനീഷ് ഗ്രില്ലാണ് ഗ്ലന്‍സയില്‍ നല്‍കിയിരിക്കുന്നത്. ടെയില്‍ ഗേറ്റിന്റെ മധ്യഭാഗത്ത് ടൊയോട്ടയുടെ ലോഗോയും ഇടത് സൈഡില്‍ ഗ്ലാന്‍സ ബാഡ്ജിങ്ങും വലത് വശത്ത് വേരിയന്റും മാര്‍ക്കിങ്ങുമാണ് പിന്നിലെ മാറ്റം.

ഗ്ലാന്‍സയില്‍ ബലേനോയിലെ അതേ അലോയി വീലുകള്‍ തന്നെയാണുള്ളത്. ഗ്ലന്‍സയില്‍ സ്റ്റീയറിങ് വീലില്‍ ടൊയോട്ടയുടെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. ബലേനോയിലെ അതേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ ഗ്ലാന്‍സയിലുമുണ്ട്. വി, ജി എന്ന് രണ്ട് വകഭേദങ്ങളില്‍ മാത്രമായിരിക്കും ഗ്ലാന്‍സ് ലഭ്യമാവുക.

വന്‍ സുരക്ഷാ സംവിധാനമാണ് ഗ്ലന്‍സയില്‍ ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവയാണ് സുരക്ഷ സംവിധാനങ്ങള്‍.

83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും വാഹനത്തിന് കരുത്ത് പകരും. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഗ്ലാന്‍സ പുറത്തിറക്കുക. 1.2 ലിറ്റര്‍ കെ-സീരിയസ് എന്‍ജിനിലും 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോല്‍ എന്‍ജിനിലും ഈ വാഹനം എത്തുമെന്നാണ് സൂചന.5 സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Top