toyota fortuner suv sales cross 1lakh india

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോര്‍ച്യൂണറിന്റെ വില്‍പ്പന ഒരു ലക്ഷം പിന്നിട്ടു.

2009 ല്‍ ഇന്ത്യയിലെത്തിയ ഫോര്‍ച്യൂണറിന്റെ വില്‍പ്പ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ട വിവരം ടൊയോട്ട തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ രണ്ടാം തലമുറ ഫോര്‍ച്യൂണറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഒരു മാസം കൊണ്ട് തന്നെ ബുക്കിങ്ങുകള്‍ 6000 യൂണിറ്റ് പിന്നിട്ടെന്നും ടൊയോട്ട അറിയിച്ചിരുന്നു.

അരങ്ങേറ്റം കുറിച്ച് രണ്ടാഴ്ചയ്ക്കകം പതിനാറായിരത്തിലേറെ അന്വേഷണങ്ങളാണു പുത്തന്‍ ‘ഫോര്‍ച്യൂണറി’നെ തേടിയെത്തിയത്.

2009ല്‍ ഇന്ത്യയിലെത്തിയതു മുതല്‍ ഈ വിഭാഗത്തില്‍ നേതൃസ്ഥാനം നിലനിര്‍ത്താന്‍ ‘ഫോര്‍ച്യൂണറി’നു കഴിഞ്ഞിട്ടുണ്ടെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. പുതിയ ‘ഫോര്‍ച്യൂണര്‍’ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളോടെ വിപണിയിലുണ്ട്.

2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പമുള്ളത് ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യതകള്‍

‘ഫോര്‍ച്യൂണറി’ന്റെ പെട്രോള്‍ വകഭേദത്തിനു കരുത്തേകുന്നത് 2.7 ലീറ്റര്‍ എന്‍ജിനാണ്; ആറു സ്പീഡ് ഓട്ടമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍.

25.91 ലക്ഷം മുതല്‍ 31.12 ലക്ഷം രൂപ വരെയാണു വിവിധ വകഭേദങ്ങള്‍ക്ക് ഡല്‍ഹിയിലെ ഷോറും വില. ആഗോളതലത്തില്‍ 13 ലക്ഷത്തോളം യൂണിറ്റ് വില്‍പ്പനയാണു ‘ഫോര്‍ച്യൂണര്‍’ ഇതുവരെ നേടിയത്.

Top