Toyota Etios and toyota etios liva

ടൊയോട്ട മോട്ടേഴ്‌സ് എത്യോസ് സെഡാന്‍, ലിവാ ഹാച്ച്ബാക്കുകളുടെ പുതുക്കിയ മോഡലുകളെ അവതരിപ്പിക്കുന്നു.

വരാനിരിക്കുന്ന ഉത്സവക്കാലത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതുക്കിയ മോഡലുകള്‍ വിപണിയിലെത്തുക.

ഉത്സവ സീസണില്‍ ആവശ്യക്കാര്‍ ഏറുമെന്നതിനാല്‍ മികച്ച ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തി വില്പനപൊടിപൊടിക്കാമെന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്.

കഴിഞ്ഞ മാസമായിരുന്നു രണ്ട് എത്യോസ് മോഡലുകളുടേയും പുതുക്കിയ പതിപ്പുകളെ ബ്രസീലിയന്‍ വിപണിയില്‍ എത്തിച്ചത്.

സെപ്തംബര്‍ പതിമൂന്ന് അല്ലെങ്കില്‍ പതിനാലോടുകൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.

ഈ രണ്ട് മോഡലുകളിലും പുതിക്കിയ ഗ്രില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം.

കൂടാതെ ഇരുവശങ്ങളിലുള്ള ബംബറുകളിലും, ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ് എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
toyota etios liva
അകത്തളത്തിലെ സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍ എന്നിവ മാറ്റമില്ലാതെ ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലായി നിലനിര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയിലെത്തിക്കുന്ന ഇരു മോഡലുകളിലും ഡിജിറ്റല്‍ കണ്‍സോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നൊരു അഭാവമുണ്ട്.

ടൊയോട്ട എത്യോസ്, ലിവ മോഡലുകളില്‍ അതിനുപകരമായി പുതിയ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല രണ്ടു മോഡലുകളിലെ എന്‍ജിനുകളും മാറ്റമില്ലാതെ തുടരുന്നു.

കോംപാക്ട് സെഡാന്‍ എത്യോസിന് 1.4ലിറ്റര്‍ ഡീസല്‍ എന്‍ജിനും ലിവയ്ക്ക് 1.5ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരുമോഡലുകളിലുമുള്ളത്.

ഡ്യുവല്‍ടോണ്‍ ബ്ലാക്ക്, ബീജ് നിറങ്ങളിലാണ് ഡാഷ്‌ബോര്‍ഡ് ഉള്ളത് ഇതേ ഡ്യുവല്‍ടോണാണ് സീറ്റുകളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കണ്‍ട്രോളുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മള്‍ട്ടി സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് മറ്റൊരു പ്രത്യേകത.

Top