ടൊയോട്ടയുടെ പുതിയ മോഡല്‍ എസ്‌യുവി റഷ്‌ ഇന്ത്യയിലെത്തുന്നു

tata

ന്ത്യയില്‍ പ്രീമിയം സെഡാന്‍ യാരിസിനെ ടൊയോട്ട അവതരിപ്പിച്ചിട്ട് ഏറെ ദിവസമായില്ല. അതിനുമുമ്പെ പുതിയ അവതാരത്തെ കൂടി രാജ്യത്ത് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍. ബജറ്റ് എസ്‌യുവി നിരയിലെ ഒഴിവു നികത്താന്‍ ടൊയോട്ടയുടെ പുതിയ മോഡല്‍ വരുന്നു.

നേരത്തെ റഷ്, CHR മോഡലുകളിള്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. റഷ്, CRV എന്നീ മോഡലുകളില്‍ ഒന്നിനെ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അകിതോ ടാചിബാന പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി പുതിയ മോഡലിനെ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ടൊയോട്ടയ്ക്ക് ഇല്ലെന്നും ടാചിബാന കൂട്ടിച്ചേര്‍ത്തു. 10-15 ലക്ഷം രൂപയ്ക്ക് ഇടയിലായാകും പുതിയ എസ്‌യുവിയെ ടൊയോട്ട അവതരിപ്പിക്കുക.

അടുത്തിടെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച പുത്തന്‍ റഷ് എസ്‌യുവി ഇന്തോനേഷ്യന്‍ വിപണിയിലാണ് ആദ്യമെത്തിയത്. എസ്‌യുവി, എംയുവി ഡിസൈന്‍ ഭാഷകളെ കോര്‍ത്തിണക്കിയാണ് ടൊയോട്ട റഷിന്റെ ഒരുക്കം.

220 mm ആണ് ടൊയോട്ട റഷിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. റഷ് എസ്‌യുവിയുടെ ടിആര്‍ഡി സ്‌പോര്‍ടിവൊ പതിപ്പിനെയും ടൊയോട്ട കാഴ്ചവെച്ചിട്ടുണ്ട്. ടിആര്‍ഡി സ്‌പോര്‍ടിവൊ ബാഡ്ജിംഗ്, സൈഡ്‌ബോഡി പ്ലാസ്റ്റിക് ക്ലാഡിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യൂവല്‍ ടോണ്‍ ക്യാബിന്‍ എന്നിങ്ങനെ നീളുന്നതാണ് റഷ് സ്‌പോര്‍ടിവൊ പതിപ്പിന്റെ വിശേഷങ്ങള്‍.Related posts

Back to top