Toyota C-segment sedan vios in india

ടൊയോട്ടയുടെ സി സെഗ്‌മെന്റ് സെഡാന്‍ വിയോസിന്റെ പുതിയ പതിപ്പ് തായ്‌ലാന്‍ഡില്‍ എത്തി. ടൊയോട്ടയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയിലാണ് വിയോസ് 2017 നെ ഒരുക്കിയിരിക്കുന്നത്. ഉടന്‍തന്നെ ഇന്ത്യന്‍ വിപണിപിടിക്കാനും വിയോസ് എത്തുമെന്നാണ് സൂചന.

ക്രാംറിയെ അനുസ്മരിപ്പിക്കുന്ന പുതിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കാറിനുണ്ട്. ഉള്ളില്‍ പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, പുതിയ സീറ്റുകള്‍ എന്നിവയുണ്ട്.

സി സെഗ്‌മെന്റ് സെഡാനുകളോട്‌ മത്സരിക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വിയോസ് ഇന്ത്യയിലെത്തും. എത്തിയോസ് സെഡാന്റെയും കൊറോള ആള്‍ട്ടിസിന്റേയും ഇടയ്‌ക്കെത്തുന്ന സെഡാന്‍, ഹോണ്ട സിറ്റി, ഹ്യൂണ്ടേയ് വെര്‍ണ, മാരുതി സിയാസ്, ഫോക്‌സ്‌വാഗന്‍ വെന്റോ തുടങ്ങിയ കാറുകളുമായിട്ടാകും മത്സരിക്കുക.

നിലവില്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന കാര്‍ പുറത്തിറങ്ങുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2017-2018 സാമ്പത്തിക വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1.6 ലീറ്റര്‍ ശേഷിയുള്ള പെട്രോള്‍, ഡീസല്‍ മോഡലുകളുമായിട്ടാണ് വിയോസ് വിപണിയിലേക്കെത്തുക. ബജറ്റ് ബ്രാന്‍ഡായ ഡയ്ഹാറ്റ്‌സുവിന്റെ കീഴില്‍ ഇന്ത്യ അടക്കമുള്ള എമര്‍ജിങ് വിപണിക്കായി പുതിയൊരു ബ്രാന്‍ഡിന് തുടക്കം കുറിക്കാനും ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്.

Top