കൊവിഡ്-19 ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈന്‍ ; പിന്തുണച്ചു ടൊയോട്ട

നാഷണല്‍ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിന് പിന്തുണ പ്രഖ്യാപിച്ച്  ടൊയോട്ട വാഹന നിര്‍മ്മാതാക്കൾ.  ജീവനക്കാരെ ഇതിനായി വിന്യസിച്ചു  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും  കമ്പനി അറിയിച്ചു. കൊവിഡ്-19 രോഗികള്‍ക്ക് ടെലികോണ്‍സള്‍ട്ടേഷന്‍ വാഗ്ദാനം ചെയ്യുന്ന ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കുന്നതിനായി 60-ഓളം ജീവനക്കാരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

സന്നദ്ധപ്രവര്‍ത്തകര്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതിനും, കൊവിഡ് രോഗികളെ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. നിയുക്ത ഏജന്‍സികളില്‍ നിന്ന് ആദ്യ ഗ്രൂപ്പ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുമെന്നും, തുടര്‍ന്ന് അവരെ ഉടന്‍ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് കേസുകള്‍ കാരണം വര്‍ദ്ധിച്ചുവരുന്ന വൈദ്യസഹായം ആവശ്യപ്പെടുന്ന പ്രാദേശിക സമൂഹങ്ങളെയും സര്‍ക്കാര്‍ വകുപ്പുകളെയും പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച ബ്രാന്‍ഡിന്റെ ‘കൊവിഡ് വാരിയേഴ്‌സ് ക്ലബ്’യുടെ ഭാഗമാണ് സന്നദ്ധപ്രവര്‍ത്തകര്‍.

Top