ടൊവിനോ ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫസ്സ് ഗ്ലാന്‍സ് പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫസ്സ് ഗ്ലാന്‍സ് പുറത്തിറങ്ങി. ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനം ചെയുന്ന ചിത്രത്തിന്റെ നിര്‍മ്മാണം തിയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമയുമാണ്. ടൊവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവര്‍ ചിത്രത്തില്‍ അിനിരക്കുന്നു. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാമാണ്. മാര്‍ച്ച് ആറിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്.

എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. ‘തങ്ക’ത്തിന് ശേഷം ഗൗതം ശങ്കര്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- സൈജു ശ്രീധര്‍,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ, പി ആര്‍ ഒ : ശബരി.

Top