ടൊവിനോയുടെ ലിറ്റിൽ ഹീറോ തഹാന് മാമോദീസ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിന്റെ മകന്‍ തഹാൻ ടൊവിനോയുടെ മാമോദിസ ചടങ്ങിന്റെ വീഡിയോ പുറത്തിറങ്ങി. ടൊവിനോയും കുടുംബാംഗങ്ങളും ഒത്തൊരുമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പള്ളിയിലെയും വീട്ടിലെയും ചടങ്ങുകൾ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ടൊവിനോ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് ആഘോഷമായാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 6-നാണ് ടൊവിനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ടൊവിനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആ സന്തോഷ വാര്‍ത്ത തന്റെ പ്രിയ ആരാധകരോട് പങ്കു വച്ചത്. 2012 ല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014-ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് ഇസ എന്നു പേരുള്ള ഒരു മകളുമുണ്ട്.

Top