ബോക്‌സ് ഓഫീസില്‍ അടിപതറാതെ ടൊവിനോയുടെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍

മ്പന്‍ റിലീസുകളുണ്ടായിട്ടും ബോക്‌സ് ഓഫീസില്‍ അടിപതറാതെ ടൊവിനോയുടെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. 11 ദിവസം കൊണ്ട് സിനിമ ഏഴ് കോടിയാണ് കളക്ട് ചെയ്തത്. സാക്‌നില്‍ക്കിന്റെ കണക്ക് പ്രകാരം തിങ്കളാഴ്ച്ച മാത്രം 15 ലക്ഷം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ 7.9 കോടിയായി ആകെയുള്ള കളക്ഷന്‍.

സിനിമയുടെ ഓവര്‍സീസ് കളക്ഷന്‍ മാത്രം 4.25കോടി രൂപയാണ്. ഫെബ്രുവരി ഒമ്പതിനാണ് അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ റിലീസിനെത്തിയത്. കേരളത്തില്‍ സംഭവിച്ച രണ്ട് പ്രധാന കൊലപാതകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചിത്രം. ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ ലഭിച്ചുകൊണ്ടിരുന്നത്.

സിദ്ദിഖ്, ഇന്ദ്രന്‍സ്, രമ്യാ സുവി, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്.

Top