tovino’s first film in tamil directed by B.R Vijayalakshmi

ചുരുക്കം സിനിമകളിലൂടെ മലയാളിമനസില്‍ ഇടംപിടിച്ച യുവതാരം ടൊവീനോ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
ഛായഗ്രഹകയായ ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് ടൊവീനോ തമിഴിലേക്ക് കാല്‍വയ്ക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

2016 പകുതിയോടെ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്.ബ്രസീലില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്.

ബിആര്‍ വിജയലക്ഷ്മി ഏഷ്യയിലെ ആദ്യത്തെ വനിതാ ഛായാഗ്രഹകയാണ്. ചിന്നവീട് ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1995ല്‍ പാട്ടു പാടവാ എന്ന ചിത്രം സംവിധാനം ചെയ്തു.

Top