മിന്നല്‍ മുരളിക്കായി പുതിയ മേക്കോവര്‍; മസില്‍ അളിയനായി ടൊവിനോ തോമസ്

ബേസില്‍ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി ടൊവിനോ തോമസിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രങ്ങളില്‍ ഒന്നിന് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ക്യാപ്ഷനാണ് നടന്‍ നല്‍കിയത്. ചിത്രം ഇതിനകം തന്നെ വൈറലായിമാറി. പിന്നാലെ കമന്റും ലൈക്കുകളുമായി ആരാധകരും എത്തി.

അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹ ബാബു, മാസ്റ്റര്‍ വസീത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യൂ എന്നിവരുടേതാണ് തിരക്കഥ. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മിന്നല്‍ മുരളി പുറത്തിറങ്ങുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top