ടൊവിനോ തോമസ് ചിത്രം മായാനദിയിലെ ആദ്യ ഗാനം പുറത്തെത്തി

mayanadhiii

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ പ്രണയ ചിത്രം മായാനദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ഉയിരിന്‍ നദിയോ എന്ന ഗാനമാണ് പുറത്തെത്തിയത്. ഗാനം ആലപിച്ചിരിക്കുന്നത് നേഹ എസ് നായരും റെക്‌സ് വിജയനും ചേര്‍ന്നാണ്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

അമൽ നീരദിന്റെ ത്രെഡീൽ നിന്ന് ഉൾതിരിഞ്ഞ ഈ പ്രണയ കഥയെ ഒരു കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുകയാണ് ആഷിഖ് അബു.

Top