‘നെഞ്ചേ’ . . . ടൊവിനോ ചിത്രം കല്‍ക്കിയിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ‘കല്‍ക്കി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ നെഞ്ചേ എന്ന വീഡിയോ ഗാനം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മണി അമുദവന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയിയാണ്. അനന്ദുവാണ് ഗാനം ആലപിച്ചിരിക്കുന്ത്. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായെത്തിയ ചിത്രം മാസ് എന്റര്‍ടെയിനറാണെന്ന് പ്രേക്ഷകര്‍ ഒറേ സ്വരത്തില്‍ പറയുന്നു.

‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തിയ ‘കല്‍ക്കി’ താരത്തിന്റെ ആദ്യ മാസ് അവതാര ചിത്രം കൂടിയാണ്.

സംയുക്ത മേനോനാണ് നായിക. നെഗറ്റീവ് റോളിലെത്തിയ സംയുക്തയും വലിയ പ്രശംസ നേടിയിരുന്നു.പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രമാണ് കല്‍ക്കി.

വിജിത്ത്, ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, സുധീഷ്, അപര്‍ണ നായര്‍, കെപിഎസി ലളിത, ജെയിംസ് ഏലിയ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി ചിത്രം കൂടിയാണിത്.

Top