ആരാധകര്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിന് കുട? കൈയടിച്ച് സോഷ്യല്‍ മീഡിയ

tovino

രാധകരുടെ ഇഷ്ടതാരമാണ് ടൊവിനോ തോമസ്.താരവുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. അത്തരത്തില്‍ ടൊവിനോയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ഉദ്ഘാടന ചടങ്ങിലെ ഓപ്പണ്‍ സ്റ്റേജില്‍ നിന്ന് ആരാധകരെ മഴയത്ത് അഭിസംബോധന ചെയ്യുന്ന ടൊവിനോയ്ക്ക് കുട നീട്ടിയപ്പോള്‍ നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിന് കുട എന്നായിരുന്നു
താരത്തിന്റെ ചോദ്യം. സഹായികള്‍ കുട നീട്ടിയപ്പോള്‍ വേണ്ടെന്നു ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം.

എന്ന്, എവിടെ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങ് ആണെന്ന് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും ടൊവിനോ ആരാധകര്‍ താരത്തിന്റെ പ്രസംഗം ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ ഇതിനകം ഷെയര്‍ ചെയ്തിരിക്കുന്നത്.

https://www.facebook.com/live.skylarkpictures/videos/2576326179091082/

‘മഴ വന്നപ്പോള്‍ എല്ലാവരും പോയികാണും എന്നാണോര്‍ത്തത്. പക്ഷേ ഈ സ്‌നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട?ഒരു മഴ കൊണ്ടതുകൊണ്ട് നമ്മള്‍ക്ക് ഒന്നും വരാന്‍ പോവുന്നില്ല, അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി,” എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍.

Top