‘ഇതാണ് എല്ലാത്തിന്റെയും തുടക്കം,8വര്‍ഷം മുമ്പ് ഈ ദിവസം’;ഓര്‍മപ്പെടുത്തലുമായി ടൊവിനോ

tovino

2012ല്‍ പുറത്തുവന്ന പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് ടൊവിനോ എന്ന മുഖം മലയാളികള്‍ കണ്ട് തുടങ്ങിയത്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അവിടെയും ഇവിടെയുമായി കയറിപ്പറ്റി ഒടുവില്‍ നായക പദവിയിലേക്ക് കുതിച്ചുയര്‍ന്ന താരം. എഞ്ചിനീയറിങ് ജോലി വിട്ട് സിനിമയെന്ന മോഹവുമായി എത്തിയ താരം തന്റെ മുഖം പ്രേക്ഷകമനസ്സില്‍ പതിപ്പിക്കാനുള്ള ശ്രമങ്ങളെ ഓര്‍ത്തെടുത്തിരിക്കുകയാണ്.

തന്റെ ഫെയ്‌സ് ബുക്കിലൂടെ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് താരം എത്തിയത്. തന്റെ ആദ്യ സിനിമയിലെ ഗാനരംഗത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്. ‘ഇതാണ് എല്ലാത്തിന്റെയും തുടക്കം. എട്ടു വര്‍ഷം മുമ്പ് ഈ ദിവസം. ഒരു സിനിമാ ക്യാമറയ്ക്കു മുമ്പില്‍ ഞാനാദ്യമായി എത്തിപ്പെട്ട നിമിഷം. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം.’ ടൊവിനോ കുറിച്ചു.

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, സ്വാസിക, മധു, കലാഭവന്‍ മണി, സലിംകുമാര്‍, ജീജോയ്, തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. ജോയ് ചെറുവത്തൂര്‍, അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Top