‘തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല, ഇത് 2019 ആണ്…’

‘തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019 ആണ്. 2020 ആകാന്‍ പോകുന്നു…’ നടൻ ടോവിനോയുടെ വാക്കുകളാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ചടങ്ങിൽ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു ടോവിനോ.

നേരത്തെ ടോവിനോയുടെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ട് വാർത്തകൾ വന്നിരുന്നു. മലയാള സിനിമയില്‍ ജാതിവിവേചനമില്ലെന്നും അഹംഭാവവും അപകര്‍ഷഷതാബോധവും മാറ്റിവച്ചാല്‍ ഈ തോന്നല്‍ മാറുമെന്നും പറഞ്ഞായിരുന്നു വാർത്തകൾ വന്നത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിന് നേരെ വിമർശനങ്ങൾ ഉയർന്നു. അതിനുശേഷം ടൊവിനോ സംസാരിക്കുന്ന വീഡിയോ സഹിതം പുറത്തു വിടുകയായിരുന്നു.

ടോവിനോയുടെ വാക്കുകൾ;

മതം, നിറം എന്നിവ ഒരുപാട് മലയാള സിനിമയില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയൊന്നും നിലനില്‍ക്കാന്‍ പറ്റില്ല ഒരിക്കലും. പഴയ കാലമൊന്നും അല്ല. ഇനിയുമങ്ങനെ തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019 ആണ്. 2020 ആകാന്‍ പോകുന്നു. ഇവിടെ നമ്മളെല്ലാവരും മനുഷ്യരാണെന്നും ഏത് ജാതിയെക്കാളും മതത്തെക്കാളും രാഷ്ട്രീയത്തെക്കാളുമൊക്കെ വലുത് മനുഷ്യത്വമാണെന്നും നമ്മളെല്ലാവരും മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. അവിടെ ജാതിവിവേചനത്തിനൊന്നും ഒരു സ്ഥാനവുമില്ല. വിവേചനം വിഡ്ഢിത്തത്തിന് സമമാണ്. അതില്‍പരം ഒന്നും പറയാനില്ല- ടൊവിനോ വ്യക്തമാക്കി.

Top