യുവ താരം ടൊവിനോ തോമസിന്റെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ വൈറലാവുന്നു. ടൊവിനോയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നത് എങ്ങിനെയാണെന്ന് ഇതിനോടകം ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമറിയാം.
തന്റെ ജിം വര്‍ക്ക് ഔട്ട് വീഡിയോകള്‍ ടൊവിനോ ഇടയ്ക്കിടെ ഇന്‍സ്റ്റാഗ്രാം വഴി പങ്കു വെക്കാറുണ്ട്. അതില്‍ മിക്കതും വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാറുള്ളത്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോ കൂടി ടൊവിനോ പങ്കു വെച്ചിരിക്കുകയാണ്.
ഒരു വലിയ ടയര്‍ നിവര്‍ത്തി വെച്ച്, ഓടി വന്നു അതിനു മുകളിലൂടെ പറന്നു ചാടുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ശ്രമം ഉപേക്ഷിക്കുന്നത് വരെ ഒരു കാര്യത്തിലും നമ്മള് തോല്‍ക്കില്ല എന്നും ടൊവിനോ തോമസ് വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.