ടൊവിനോയുടെ തമിഴ് കേള്‍ക്കാനായി കാത്തിരിക്കുന്നു; വണ്ടര്‍ബാര്‍ ഫിലിംസ്

Tovino thomas

നുഷ് ചിത്രം മാരി രണ്ടാം ഭാഗത്തിലെ ടൊവിനോ തോമസിന്റെ തമിഴ് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ്. ടൊവിനോയുടെ ട്വീറ്റിന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വണ്ടര്‍ബാര്‍ ഫിലിംസിന്റെ മറുപടി.

‘മാരി 2ന്റെ ഡബ്ബിങ് പൂര്‍ത്തിയായി. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി, എന്നു പറഞ്ഞുകൊണ്ട് ധനുഷ്, സംവിധായകന്‍ ബാലാജി, നടന്‍ കൃഷ്ണ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ടൊവിനോയുടെ ട്വീറ്റ്.

അതേസമയം, മാരി 2ന്റെ ഫസ്റ്റ്‌ലുക്ക് നവംബര്‍ ന് പുറത്തുവിടുമെന്ന് ടൊവിനോ അറിയിച്ചിരുന്നു. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. മാരിയുടെ ആദ്യ ഭാഗത്ത് കാജല്‍ അഗര്‍വാളായിരുന്നു നായിക.

ടൊവിനോ തോമസ്, കൃഷ്ണ, സായ് പല്ലവി, വിദ്യ പ്രദീപ്, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രഭുദേവയാണ് കൊറിയോഗ്രാഫര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്

Top