ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ‘തീവണ്ടി’യുടെ ടീസര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം തീവണ്ടിയുടെ ടീസര്‍ പുറത്തിറങ്ങി.
മേയ് 4ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തേ വിഷു റിലീസായി പ്ലാന്‍ ചെയ്ത ചിത്രം മാറ്റിവെക്കുകയായിരുന്നു. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയില്‍ സംയുക്ത മേനോന്‍ ആണ്‌ ടോവിനോയുടെ നായികയായി വേഷമിടുന്നത്.

രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് ടൊവിനോ തോമസ്.

വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്. പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Top