ടൊവിനോ തോമസ്- കനി കുസൃതി ചിത്രം അണിയറയിൽ ഒരുങ്ങുന്നു

ടൊവിനോ തോമസ്, കനി കുസൃതി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിക പ്രസക്തിയുള്ള പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ചിത്രത്തിൽ സുദേവ് നായരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

പത്തനംതിട്ടയിലെ റാന്നിയിലും പെരുമ്പാവൂരുമായാണ് പ്രധാന ലൊക്കേഷനുകൾ. ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജാണ്. മഞ്ജു വാര്യര്‍ നായികയായി എത്തിയ കയറ്റം എന്ന സിനിമക്ക് ശേഷം സനൽകുമാർ ഒരുക്കുന്ന ചിത്രമാണിത്.

Top