ഞങ്ങളുടെ ‘തഹാന്‍’; കുഞ്ഞതിഥിയുടെ ചിത്രം പങ്കുവെച്ച് ടൊവീനോ

ഴിഞ്ഞദിവസമാണ് മലയാളികളുടെ പ്രിയനടന്‍ ടൊവിനോ തോമസിനും ലിഡിയയ്ക്കും രണ്ടാമതൊരു ആണ്‍കുഞ്ഞ് കൂടി പിറന്നത്. താരം ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ കുഞ്ഞതിഥിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. തഹാന്‍ ടൊവീനോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും താരം വെളിപ്പെടുത്തി.

‘ഞങ്ങളുടെ കുഞ്ഞില്‍ നിന്നും കണ്ണുകളെടുക്കാന്‍ ആകുന്നില്ല. ഞങ്ങള്‍ അവന് തഹാന്‍ ടൊവീനോ എന്നു പേരിട്ടു. അവനെ ‘ഹാന്‍’ എന്നു ഞങ്ങള്‍ വിളിക്കും. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. ഒരുപാട് സ്‌നേഹം’. മൂത്ത മകള്‍ ഇസയ്ക്കും പുതിയ കുഞ്ഞിനുമൊപ്പമുള്ള ചിത്രം പോസ്റ്റ ചെയ്ത് താരം കുറിച്ചു.

ജൂണ്‍ 6നാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. 2012 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

Top