വീണ്ടും അമ്പരപ്പിച്ച് ടൊവിനോ; 1680 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള സാഹസിക വീഡിയോ വൈറല്‍

Tovino thomas

മ്പരപ്പിക്കുന്ന അനവധി കാര്യങ്ങള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിറയെകൈയ്യടി വാങ്ങുന്ന താരമാണ് മലയാളികളുടെ സ്വന്തം ടൊവിനോ തോമസ്. പലപ്പോഴും സിനിമയിലൂടെ മാത്രമല്ല സിനിമയ്ക്ക് പുറത്തുള്ള ചില കാര്യങ്ങളിലൂടെയാണ് ടൊവിനോ ആരാധകരുടെ മനം കവരുന്നത്.

ഇപ്പോള്‍ ഇതാ ടൊവിനോ നടത്തിയ ഒരു സാഹസിക പ്രകടനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കെണ്ടിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1680 മീറ്റര്‍ ഉയരത്തില്‍ നടത്തിയ സാഹസികതയുടെ വീഡിയോ പങ്കുവച്ചാണ് ടൊവിനോ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

യുഐഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതമായ ജബല്‍ ജയ്‌സില്‍ നിന്നും സിപ് ലൈന്‍ റൈഡ് നടത്തുന്ന വീഡിയോ, ‘ ജബല്‍ ജൈസ് സിപ് ലൈന്‍, ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും നീളമേറിയത്, അനൗദ്യോഗികമായി ഏറ്റവും വേഗതയേറിയത് ‘ എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Top