ടൊവിനോ-സൗബിന്‍ ചിത്രം തല്ലുമാല; സംവിധാനം മുഹ്സിന്‍ പരാരി

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് തല്ലുമാല. കെഎല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹ്സിന്‍ പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുഹ്സിനും എഷ്റഫ് ഹംസയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഒപിഎമ്മിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലുമാണ്.

സക്കറിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയ, ആഷിക് അബുവിന്റെ വൈറസ് എന്നിവയുടെ സഹ രചയിതാവുമാണ് മുഹ്സിന്‍ പരാരി.സുശിന്‍ ശ്യാം സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് ആണ്.

Top