യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ടൊവിനോ തോമസ്

ലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ടൊവിനോ തോമസ്. കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‌പോര്‍ട്‌സ് അതോരിറ്റി അറിയിച്ചിരുന്നു.

 

Top