ആഡംബര കാർ നിർമാതാക്കളായ ബി എം.ഡബ്ലിയുവിന്റെ കീഴിലുള്ള മിനി സീരിയസിലെ കൂപ്പർ എസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ്. കൊച്ചി ഷോറൂമിൽ നിന്നും കഴിഞ്ഞ ദിവസമാണ് കാർ ഡെലിവറി നടന്നത്. ടോവിനോയും കുടുംബവും ചേർന്നാണ് ഡെലിവറിക്കായി ഷോറൂമിൽ എത്തിയത്.
34.50 ലക്ഷം രൂപയാണ് കൊച്ചിയിലെ കാറിന്റെ എക്സ് ഷോറൂം വില. 1988 സീ സീ എൻജിനാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിനിൽ വരുന്ന കാർ 17 കിലോമീറ്റർ മൈലേജ് തരുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.


മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മിനി കൂപ്പറിന്റെ ആരാധകരാണ്. ഇവർക്ക് എല്ലാം തന്നെ കൂപ്പറിന്റെ വിവിധ സീരിയലുകളിലെ വാഹനങ്ങൾ സ്വന്തമായുണ്ട്. മിനി കൂപ്പറിന്റെ കൺട്രിമാൻ എന്ന വെരിയന്റ് നടൻ ജയസൂര്യ അടുത്ത ഇടക്ക് സ്വന്തമാക്കിയിരുന്നു.











