പുതിയ കാരവാൻ സ്വന്തമാക്കി ടൊവിനോ തോമസ്

പുതിയ കാരവാൻ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസ്. ഭാരത് ബെൻസിന്റെ 1017 ബിഎസ് 6 ഷാസിയിലാണ് ടൊവിനോയുടെ കാരവാൻ. കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന ഓജസ് മോട്ടോഴ്സ് ആണ് നിർമാതാക്കൾ. പുത്തൻ കാരവാനൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എയർ സസ്പെൻഷൻ ഉപയോഗിക്കുന്ന വാഹനം യാത്രകൾക്കും ലോക്കേഷൻ ഉപയോഗങ്ങൾക്കും ഒരുപോലെ ഉപകരിക്കും. ടോയിലറ്റ്, ബെഡ്റൂ, മേക്കപ്പ് റൂം (പൗഡർ റൂം), റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റൻ സീറ്റുകൾ, രണ്ട് റിക്ലൈനർ സീറ്റുകൾ, റോൾസ് റോയ്സ് കാറുകളുടെ റൂഫിൽ കാണുന്നതുപോലൂള്ള സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിങ് എന്നിവയുണ്ട്.

55 ഇഞ്ച് ടിവിയും 2000 വാട്സ് സോണി ഹോം തീയേറ്റർ മ്യൂസിക് സിസ്റ്റവുമുണ്ട് വാഹനത്തിൽ. കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിങ്, ഇലക്ട്രിക് കർട്ടനുകൾ എന്നിവ നൽകിയിരിക്കുന്നു. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്.

കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ അവധി ആഘോഷിച്ച് തിരിച്ചെത്തിയ ശേഷം ആയിരുന്നു ടൊവിനോ കാരവാൻ സ്വന്തമാക്കിയത്.

Top