ടൊവിനോ തോമസിന്റെ പുതിയ ചിത്രം ‘ഇന്ത്യ’ ; നിർമ്മാണം രഞ്ജി പണിക്കർ എന്റർടൈൻമെന്റ്

tovino

ലയാള സിനിമയിലെ തിരക്കുള്ള യുവ നടനായി മാറുകയാണ് ടൊവിനോ തോമസ്. ടൊവിനോ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ഇന്ത്യ അണിയറയിൽ ഒരുങ്ങുകയാണ്. ഈ ചിത്രം നിർമ്മിക്കുന്നത് രഞ്ജി പണിക്കർ എന്റർടൈൻമെന്റാണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.

ടൊവിനോയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആഷിഖ് അബു സംവിധാനം നിർവഹിച്ച മായാനദിയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നാം, മറഡോണ, ആമി, ഒരു കുപ്രസിദ്ധ പയ്യൻ , ലുക്ക, ടിക്ക് ടോക്ക്, തീവണ്ടി എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ.

Top