ടൊവിനോയും ബേസിലും വീണ്ടും ഒന്നിക്കുന്നു ; നാടന്‍ സൂപ്പര്‍ ഹീറോ ചിത്രം “മിന്നല്‍ മുരളി”

Tovino thomas

ടൊവിനോ തോമസിനെ നായകനാക്കി പുതിയ ചിത്രവുമായി ബേസില്‍ ജോസഫ്. മിന്നല്‍ മുരളി എന്നാണ് ചിത്രത്തിന്റെ പേര്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ ശ്രീമതി സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റര്‍ ടൊവിനോയാണ് ഫേസ്ബുക്കില്‍ പങ്ക് വെച്ചത്. ഒരു നാടന്‍ സൂപ്പര്‍ഹീറോ ചിത്രമായിരിക്കുമിത് എന്നാണ് ടൊവിനോ പറയുന്നത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു കഴഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് ബേസില്‍ സംവിധാനം ചെയ്തത്. ടൊവിനോയും ബേസിലും ഒന്നിച്ച ചിത്രമായിരുന്നു ഗോദ. അവതരണമികവ് കൊണ്ടാ് പ്രശംസ പിടിച്ച് പറ്റിയ ചിത്രമായിരുന്നു ഗോദ

Top