‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’; ടൊവിനോയുടെ പുതിയ ചിത്രമൊരുങ്ങുന്നു

Tovino thomas

ടൊവിനോ തോമസ് നായനാകുന്ന പുതിയ ചിത്രത്തിന് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നു പേരിട്ടു. ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. വിദേശത്തു നിന്നായിരിക്കും ടൊവിനോയുടെ നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇത് ഒരു പ്രണയ ചിത്രമായിരിക്കും. യുഎസില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന നായികയും, നാടന്‍ ലുക്കിലുള്ള ടൊവിനോയുമായ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദ ഓസ്‌കാര്‍ ഗോസ് ടു, ലൂസിഫര്‍, ഒരു കുപ്രസിദ്ധ പയ്യന്‍, മാരി 2, കല്‍ക്കി, എന്നിവയാണ് ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Top