ടൊവിനോയുടെ തീവണ്ടി, ആസിഫിന്റെ ബി-ടെക്ക് എന്നീ ചിത്രങ്ങളുടെ റിലീസ് നീട്ടി

ടൊവീനോ തോമസ് ചിത്രം തീവണ്ടിയുടെയും ആസിഫ് അലി ചിത്രം ബിടെക്കിന്റെയും റിലീസ് നീട്ടി. ബി.ടെക് വെള്ളിയാഴ്ചയിലേക്കാണ് റിലീസ് മാറ്റിയത്. എന്നാല്‍ തീവണ്ടി പെരുന്നാള്‍ റിലീസായാണ് തിയേറ്ററില്‍ എത്തുക.

നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആസിഫ് അലിയെ നാകനാക്കി നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിടെക്. അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്. നിരഞ്ജന, സൈജു കുറുപ്പ്, അനൂപ് മേനോന്‍, ദീപക്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമകൃഷ്ണയാണ്. ജെ.കുളൂര്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

Top