‘കാറ്റില്‍ ശലഭങ്ങള്‍ പോലെ നാം’ ടൊവിനോ ചിത്രം മായാനദിയിലെ പുതിയ ഗാനം കാണാം

ടൊവിനോ തോമസ്‌ നായകനായി എത്തുന്ന പ്രണയ ചിത്രം മായാനദിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

‘കാറ്റില്‍ ശലഭങ്ങള്‍ പോലെ നാം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായനദിയിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്.

ചിത്രത്തില്‍ സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ് ,അപര്‍ണ ബാലമുരളി എന്നിവരും അണിനിരക്കുന്നു.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Top