ടൊവിനോ തോമസ് ചിത്രം ലൂക്ക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ലൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഹാന കൃഷ്ണകുമാറിന്റെയും ടൊവിനൊയുടെയും പ്രണയാര്‍ദ്ര ഭാവമാണ് പോസ്റ്ററില്‍.

നവാഗതനായ അരുണ്‍ ബേസില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് സൂരജ് എസ് കുറുപ്പ് ആണ്.

സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 28ന് പ്രദര്‍ശനത്തിന് എത്തും.

Top