രണ്ടു ഭാഷകളില്‍ ഒരുങ്ങുന്ന ടൊവിനോ ചിത്രം ‘അബി & അനു’

ലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ടൊവിനോ തോമസ് ചിത്രം അബി & അനു വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

റൊമാന്റിക് ചിത്രമായ അബി & അനു സംവിധാനം ചെയ്തിരിക്കുന്നത് തമിഴ് ഛായാഗ്രാഹകനായ ബി ആര്‍ വിജയലക്ഷ്മിയാണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണി ചിത്രം.

പിയ ബാജ്‌പേയ് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ തരംഗമായി കഴിഞ്ഞിരിക്കുകയാണ്.

ആധുനിക യുവത്വത്തിന്റെ പ്രേമകഥയാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ത്ഥമായി നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണിതെന്ന് സംവിധായകന്‍ പറയുന്നു.

ചിത്രത്തില്‍ അബി എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ടൊവിനോയും, യുവ കര്‍ഷകയായ അനു വായി പിയയും എത്തുന്നു. സുഹാസിനി, പ്രഭു, രോഹിണി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വാഗമണ്‍, ചാലക്കുടി, ഈരാറ്റുപേട്ട, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന അബി & അനു സെപ്തംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തും.

Top