‘ഗപ്പി’ വീണ്ടും എത്തുന്നു ; ജനുവരി 21ന് തിയേറ്ററുകളിലേയ്ക്ക്

gappy-film

ടൊവിനോ തോമസും, മാസ്റ്റര്‍ ചേതനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗപ്പി വീണ്ടും എത്തുന്നു. ഈ മാസം 21നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി 2016ലായിരുന്നു തിയേറ്ററുകളിലെത്തിയത്. അന്ന് ചിത്രം വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ഡിവിഡി റിലീസ് ചെയ്തതോടെ മികച്ച അഭിപ്രായം നേടിയിരുന്നു.

ഗപ്പി എന്ന് വിളിക്കുന്ന പതിനാലുകാരന്റെയും, വീല്‍ചെയറില്‍ കഴിയുന്ന അവന്റെ അമ്മയുടെയും കഥയായിരുന്നു ഗപ്പി പറഞ്ഞത്. ശ്രീനിവാസന്‍, രോഹിണി, ദിലീഷ് പോത്തന്‍, സുധീര്‍ കരമന, പുജപ്പുര രവി,നോബി,കെ.എല്‍ ആന്റണി, ദേവി അജിത് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിഷ്ണു വിജയ് ഈണം നല്‍കിയ ഗപ്പിയിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.

Top