സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുള്ള വിനീത കോശി ഫാത്തിമയായി ‘ലൂക്ക’യില്‍ എത്തുന്നു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ലൂക്കയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുള്ള വിനീത കോശി ചിത്രത്തില്‍ ഫാത്തിമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തില്‍ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് സൂരജ് എസ്. കുറുപ്പ് ആണ്.

സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 28ന് പ്രദര്‍ശനത്തിന് എത്തും.

Top