രാഹുല്‍ വിഎസ് – ടോവിനോ തോമസ് ചിത്രം ‘കള’ ; പോസ്റ്റര്‍ പുറത്തുവിട്ടു

ബ്ലീസ് എന്ന ആസിഫ് അലി ചിത്രത്തിനു ശേഷം രാഹുല്‍ വിഎസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കള’. ടോവിനോ തോമസാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രാഹകനാകും.

ടോവിനോയും നിര്‍മാണത്തില്‍ പങ്കാളിയാണ്. ചിത്രത്തിലെ ടോവിനോയുടെ ലുക്കിനെ കുറിച്ച് സൂചന നല്‍കുന്ന ഒരു സ്‌കെച്ച് പോസ്റ്ററും ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. ലോക്ക് ഡൗണിന് മുമ്ബ് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ സെറ്റിലായിരുന്നു ടോവിനോ.

Top