ടൊവിനോയും അഹാനയും ഒന്നിക്കുന്ന ലൂക്ക ; ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും

ടൊവിനോ നായകനായെത്തുന്ന പുതിയ ചിത്രമാണ് ലൂക്ക. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും. അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയായെത്തുന്നത്.

അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലിന്‍േറാ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്.

Top