ടൊവിനോ തോമസ് – അഹാന ചിത്രം ‘ലൂക്ക’ ; പുതിയ ഗാനം പുറത്തുവിട്ടു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ലൂക്കയിലെ പുതിയ ഗാനം പുറത്തുവിട്ടു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുകയാണ്. കാറ്റും എന്ന ഗാനമാണ് പുറത്തുവിട്ടത്. സൂരജ് എസ് കുറുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികൂമാറിന്റെ വരികള്‍ക്ക് സൂരജ് തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് സൂരജ് എസ്. കുറുപ്പ് ആണ്.

സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top