“എല്ലാ പടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ട്”- ടൊവിനോ

ഏറ്റവും പുതിയ ചിത്രം കല്‍ക്കിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ടൊവിനോ തോമസും സംയുക്തയും. ആരാധകരുടെ ചോദ്യത്തിനും താരം മറുപടി നല്‍കി.

ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങളിറങ്ങുമ്പോള്‍ പോയി കാണാന്‍ പറയാന്‍ ചമ്മലുണ്ടോ? എന്ന ആരാധകന്റെ ചോദ്യത്തിന് ”നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്. അല്ലാതെ ഓസിനല്ല, എല്ലാ പടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ട്”, അതുകൊണ്ട് കാണാന്‍ പറയാന്‍ മടിയില്ലെന്നും താരം പറഞ്ഞു. യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവീനോ.

Top