പോത്തിനെ ഓടിച്ചിട്ട് പിടിച്ച് ടൊവിനോ; കുപ്രസിദ്ധ പയ്യനിലെ കിടിലന്‍ വീഡിയോ വൈറല്‍ ആകുന്നു

ടൊവിനോ തോമസ് നായകവേഷത്തിലെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലെ കിടിലന്‍ സംഘട്ടന രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടു. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ആയ രാജശേഖരന്‍ മാസ്റ്റര്‍ ഒരുക്കിയ സംഘട്ടന രംഗമണ് ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ഒരു പോത്തും ആയുള്ള ടോവിനോയുടെ സംഘട്ടന രംഗമാണ് ആ വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഓടുന്ന പോത്തിന്റെ കൊമ്പില്‍ പിടിച്ച പറന്നു ചാടി പോത്തിന്റെ ഓട്ടം നിര്‍ത്തുന്ന ഒരു രംഗമാണ് ടോവിനോ ചെയ്തിരിക്കുന്നത്. പോത്തു പാവം ആയതു കൊണ്ട് താന്‍ ചത്തില്ല എന്ന രസകരമായ ക്യാപ്ഷന്‍ ഇട്ടാണ് ടോവിനോ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ഒഴിമുറി’,’തലപ്പാവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ്. ജലജ എന്ന കഥാപാത്രത്തെ അനുവും, ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെ നിമിഷയും അവതരിപ്പിക്കുന്നു.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു

Top