ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ടൊവിനോ തോമസ്

tovino

കേരളത്തിലെ പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ ടൊവിനോ തോമസ്. മൃഗങ്ങളുടെ ശവശരീരങ്ങള്‍ കൈകൊണ്ട് തൊടരുതെന്നും ഗ്ലൗസ് ഉപയോഗിക്കണമെന്നും ടൊവിനോ പറഞ്ഞു. മാസ്‌ക് ഉപയോഗിച്ചേ എന്ത് ജോലികളും ചെയ്യാവൂ. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും ടൊവിനോ നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം എത്തിയാല്‍ ഭക്ഷണം ലഭിച്ചു എന്ന് അറിയിക്കണമെന്നും ടൊവിനോ വ്യക്തമാക്കി. മാധ്യമങ്ങള്‍ അതിന് തയ്യാറെടുക്കണമെന്നും ടൊവിനോ പറഞ്ഞു.

Top