ധനുഷില്‍ നിന്ന് സ്‌നേഹപൂര്‍ണമായ പ്രോത്സാഹനം കിട്ടി ; ‘മാരി 2’വിനെ കുറിച്ച് ടൊവിനോ

TOVINO-DHANUSH

തിനോടകം മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. മലയാളത്തിനു പുറമെ തമിഴിലും എത്തിയ താരം തന്റെ പുതിയ ചിത്രം മാരി 2വിനെ കുറിച്ചും, നായകൻ ധനുഷിനെ കുറിച്ചും മനസു തുറക്കുകയാണ്.

മലയാളത്തിൽ തിരക്കാണെങ്കിലും ചിത്രത്തിന്റെ കഥ കേട്ടപ്പോൾ വിടാൻ തോന്നിയില്ലെന്നും, ചിത്രത്തിലെ ആദ്യസീൻ ധനുഷിനൊപ്പമായിരുന്നുവെന്നും, നാലുപേജ് ഡയലോഗ് പറയാനുള്ള ഷോട്ടായിരുന്നു അതെന്നും, ധനുഷിൽ നിന്ന് സ്‌നേഹപൂർണമായ പ്രതികരണവും പ്രോത്സാഹനവും കിട്ടിയതിനാൽ അത് രസകരമായി മുന്നോട്ടുപോയെന്നും ടൊവിനോ പറഞ്ഞു.

തരംഗം, മറഡോണ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വണ്ടർബാർ എന്ന കമ്പനി തന്നെയാണ് മാരി2 നിർമ്മിക്കുന്നത്. എല്ലാവരെയും നേരത്തേ അറിയാം, ടീം. ചിത്രത്തിന്റെ സംവിധായകൻ ബാലാജി മോഹനെയും നന്നായറിയാം. അതിനാൽ മനസ്സറിഞ്ഞ് അഭിനയിക്കാൻ കഴിയുന്ന ഒരുതരം പോസിറ്റീവ് എനർജി സെറ്റിലുണ്ടായിരുന്നു താരം പറയുന്നു.

Top