ആഷിക് അബുവിന്റെ വൈറസില്‍ കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ തോമസ്

ഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് വൈറസ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചനകള്‍.

ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, കാളിദാസ് ജയറാം, രേവതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം.

ചിത്രത്തില്‍ ടൊവിനോ തോമസ് കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസിന്റെ വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. റിമ കല്ലിങ്കല്‍ നഴ്‌സ് ലിനി പുതുശ്ശേരിയുടെ വേഷത്തിലും രേവതി ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വേഷത്തിലും എത്തും.

Top