ആഷിഖ് അബു ചിത്രം നാരദന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ടൊവിനോ, അന്ന ബെൻ, ഷറഫുദ്ധിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്റെ ഷൂട്ടിംഗ് ആരംഭിച്ചു. റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്. അന്ന ബെൻ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ രചന.

ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു. സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആർട്ട്‌ ഗോകുൽ ദാസ്, വസ്ത്രലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണസ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു -വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പി. ആർ. ഒ ആതിര ദിൽജിത്ത്

Top