ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന മായാനദിയുടെ ട്രെയിലര്‍ എത്തി

mayanadhiii

ടൊവിനോ തോമസിനെയും ഐശ്വര്യ ലക്ഷ്മിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ എത്തി.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രം ക്രിസ്മസിന് തിയേറ്റുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍, അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

റെക്‌സ് വിജയന്‍ സംഗീതം ഒരുക്കുന്ന മായാനദിയുടെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു.

ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും.

Top