ദുരിതാശ്വാസ ക്യാംപുകളില്‍ നിറസാന്നിധ്യമായി ടൊവീനോ

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി നടന്‍ ടൊവീനോ തോമസ്. ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്ക് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കലക്ഷന്‍ സെന്ററിലാണ് താരം എത്തിയത്. വിവിധ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് താരം തിരിച്ചു പോയത്.

ദുരിതത്തില്‍ പെട്ട് താല്‍ക്കാലികമായി വീടൊഴിയേണ്ടി വന്നവര്‍ക്ക് തന്റെ വീട്ടിലേക്കും കടന്നുവരാമെന്ന് സമൂഹമാധ്യമത്തിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. ‘ദുരിതകാലത്ത് ആരുടെയും ക്ഷണത്തിന് കാത്തുനില്‍ക്കാതെ വാസയോഗ്യമായ വീടുകളിലേക്ക് കയറിച്ചെല്ലാന്‍’ ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു ടൊവീനോയുടെ വാക്കുകള്‍.

Top