ചെയിന്‍ സ്‌മോക്കറായി ടൊവിനോ; ‘തീവണ്ടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം തീവണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഫെല്ലിനി ടി.പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചെയിന്‍സ് സ്‌മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ‘തീവണ്ടി’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്.

രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ചാന്ദിനി ശ്രീധരനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.

പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് ടൊവിനോ തോമസ്.

Top