ടൊവിനോ സംവിധായകന്‍ ! നായകന്‍ ശ്രീനിവാസന്‍

പ്പി, യു ടു ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനിവാസനും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘ആന്റ് ദ ഓസ്‌ക്കാര്‍ ഗോഡ് ടു’.ആദാമിന്റെ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ അംഗീകാരം നേടിയ സംവിധായകന്‍ സലിം അഹമ്മദിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തില്‍ ടൊവിനോ സംവിധായകന്റെ വേഷമാണ് ചെയ്യുന്നത്. സംവിധായകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവര്‍ കടന്നു പോകുന്ന വഴികളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായെത്തുന്നു. അനു സിത്താരയാണ് നായിക. സലിം അഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ രചന.

Top