‘മൂകമായി ഒരു പകല്‍ പോകയായ്’; എടക്കാട് ബറ്റാലിയന്‍ 06 ലെ പുതിയ ഗാനം കാണാം

ടൊവിനോ തോമസ് സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥപാത്രമായി എത്തിയ എടക്കാട് ബറ്റാലിയന്‍ 06 ലെ പുതിയ ഗാനം പുറത്തുവിട്ടു. മൂകമായി ഒരു പകല്‍ പോകയായ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് അക്ബര്‍ ഖാനാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തിയിരിക്കുന്നത്. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Top